23.5 C
Qatar
Saturday, April 18, 2026

വാക്‌സിൻ നൽകുന്നതിൽ ലോകത്ത് രണ്ടാം റാങ്ക് നേടിയെടുത്ത് ഖത്തർ, രണ്ടു ഡോസ് നൽകിയ രാജ്യങ്ങളിൽ അഞ്ചാംസ്ഥാനത്ത്

- Advertisement -

ദോഹ – “അവർ വേൾഡ് ഇൻ ഡാറ്റ” എന്ന ഒരു ശാസ്ത്ര ഓൺലൈൻ പ്രസിദ്ധീകരണം ലോകമെമ്പാടുമുള്ള കോവിഡ് വാക്സിനേഷൻ ഡാറ്റ അനുസരിച്ച് ചുരുങ്ങിയത് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും ലഭിച്ച ഒരു മില്യണു മുകളിൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെ ലോകത്തിൽ രണ്ടാം റാങ്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതിനുശേഷം 4,230,000-ലധികം വാക്സിൻ ഡോസുകൾ നൽകിയതായി അടുത്തിടെ pഒതുജനാരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഖത്തറിലെ മൊത്തം ജനസംഖ്യയുടെ 79.8 ശതമാനം പേർക്ക് കുറഞ്ഞത് ഒരു വാക്സിൻ ഡോസ് വാക്‌സിനെങ്കിലും ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു.

- Advertisement -

ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യങ്ങളിൽ, 68.9 ശതമാനം പേർക്ക് രണ്ട് വാക്സിൻ ഡോസുകൾ ലഭിച്ച രാജ്യങ്ങളിൽ, പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുള്ള ജനസംഖ്യയുടെ ശതമാനത്തിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ ഖത്തർ.

ഖത്തറിന്റെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി നാളിതുവരെയുള്ള വിജയത്തിനു പിന്നിലെ സമൂഹത്തിന്റെ വലിയ പിന്തുണയ്ക്ക് പൊതുജനാരോഗ്യ മന്ത്രാലയം നന്ദി അറിയിച്ചു.

- Advertisement -

എന്നിരുന്നാലും പ്രതിരോധ കുത്തിവയ്പ്പിനുള്ള ക്ഷണം ഇതുവരെ അംഗീകരിക്കാത്ത വാക്സിൻ യോഗ്യതയുള്ള ഒരു ചെറിയ സംഖ്യ ഇപ്പോഴും ഉണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

ഖത്തറിലും ലോകമെമ്പാടുമുള്ള ആളുകൾക്ക് ഡെൽറ്റ വകഭേദം വലിയ ഭീഷണി ഉയർത്തുന്നതിനാൽ കഴിയുന്നത്ര ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രാലയം പറഞ്ഞു.

ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ആളുകളോട് വാക്സിൻ എടുത്ത് കോവിഡിനെ തോൽപ്പിക്കുന്നതിൽ തങ്ങളുടെ പങ്ക് വഹിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.

Latest news
MORE IN LATEST NEWS

MOST POPULAR