ദോഹ: ഖത്തറിൽ ഇന്ന് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 293 ആയി. ഇതോടു കൂടെ ഖത്തറിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 115,661 ആയി. ഇതിൽ 3113 പേർ ഇപ്പോഴും ചികിത്സയിലാണ്.
ഇതുവരെ ഖത്തറിൽ 267 പേർ രോഗമുക്തി നേടുകയും 193 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53 പേരെയാണ് ആശുപത്രിയിൽ പ്രവേശിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5020 ടെസ്റ്റുകൾ മന്ത്രാലയം നടത്തി. ഇതുവരെ ആകെ ടെസ്റ്റുകൾ 560990 ടെസ്റ്റുകളാണ് നടത്തിയത്.
വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മൂന്ന് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന മൊത്തം കേസുകളുടെ എണ്ണം നിലവിൽ 68 ആയി.
കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഭരണകൂടം അറിയിച്ചു.
English Summary: Qatar Records 293 new corona virus cases and 267 recoveries on 18/08/2020
