32.2 C
Qatar
Saturday, April 18, 2026

കയ്യേറ്റ പൊതുമുതൽ തിരിച്ച് പിടിച്ച് ഖത്തർ

- Advertisement -

ദോഹ: ഖത്തറിന്റെ ചില ഭാഗങ്ങളില്‍ പൊതു സ്വത്തുക്കളിന്റെ മേൽ നടത്തിയ അനധികൃത കയ്യേറ്റങ്ങള്‍ അധികൃതർ നീക്കം ചെയ്തു. ഉംസലാല്‍ മുനിസിപ്പാലിറ്റിയില്‍ മുനിസിപ്പല്‍ നിയന്ത്രണ വകുപ്പിലെ സാങ്കേതിക നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്തത്. മെക്കാനിക്കല്‍ ഉപകരണ വകുപ്പുമായി സഹകരിച്ചാണ് കയ്യേറ്റങ്ങള്‍ നീക്കം ചെയ്തത്.

ദോഹ മുനിസിപ്പല്‍ കണ്‍ട്രോള്‍ വകുപ്പിനു കീഴിൽ സാങ്കേതിക മേല്‍നോട്ട വകുപ്പിന്റെ നേതൃത്വത്തിലാണ് കാമ്പയിന്‍ തുടരുന്നത്. പൊതു സ്വകാര്യ ദേശീയ സ്വത്തുക്കള്‍ സംബന്ധിച്ച 1987ലെ പത്താം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കെട്ടിടങ്ങളുടെയും സ്റ്റോറുകളുടെയും കയ്യേറ്റം പരിശോധിച്ചത്.

- Advertisement -

ഇതിനിടെ ദോഹ മുനിസിപ്പാലിറ്റിയില്‍ വിജനമായ ഇടത്ത് മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന ട്രക്ക് പിടിച്ചെടുത്തു. മുനിസിപ്പാലിറ്റി പൊതു നിയന്ത്രണ വകുപ്പിന്റെ നേതൃത്വത്തിലാണ് ട്രക്ക് പിടിച്ചെടുത്തത്. നിയമലംഘനത്തെത്തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.

English summary; Qatar recovers encroached public property

Latest news
MORE IN LATEST NEWS

MOST POPULAR