ലോകകപ്പിനായി എത്തുന്ന ആരാധകർക്കായി അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ, അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകൾ, ഫ്ലോട്ടിംഗ് ഹോട്ടലുകൾ, ഫാൻ വില്ലേജുകൾ, ഹോളിഡേ ഹോമുകൾ എന്നിവയ്‌ക്കുള്ള ഓപ്ഷനുകൾ നിലവിൽ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴിയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഹൗസിങ് ഡിപ്പാർട്മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ അബ്ദുൾറഹ്മാൻ അൽ ജാബർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഖത്തറിൽ താമസിക്കുന്ന ഓരോ വ്യക്തിക്കും അവരുടെ ഔദ്യോഗിക വസതി പ്ലാറ്റ്‌ഫോമിൽ അവരുടെ ഡാറ്റ രജിസ്റ്റർ ചെയ്യുന്നതിലൂടെ ബന്ധുക്കളും സുഹൃത്തുക്കളുമായ 10 പേരെ അതിഥികളായി സ്വീകരിക്കാമെന്നും അത് നേരിട്ട് ലഭിക്കുന്നതിന് ആതിഥേയനെക്കുറിച്ചുള്ള വിവരങ്ങൾ ഹയ്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ചേർക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്ലാറ്റ്‌ഫോമിന് അതിന്റെ ലോഞ്ച് ദിനത്തിൽ 3,000 അഭ്യർത്ഥനകൾ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. സ്ഥാനവും താമസത്തിന്റെ തരവും അനുസരിച്ച് താമസത്തിനായുള്ള ശരാശരി നിരക്ക് 80 ഡോളർ മുതൽ 180 ഡോളർ വരെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിൽ 3 മുതൽ 5 സ്റ്റാർ റേറ്റിംഗ് ഉള്ള ലഭ്യമായ ഹോട്ടലുകളിലൂടെ കമ്മിറ്റി ഉയർന്ന തലത്തിൽ ലോകകപ്പ് ആരാധകർക്ക് താമസസൗകര്യം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹമദ് ഇന്റർനാഷണൽ തുറമുഖത്തെ ഭീമൻ ഹോട്ടൽ കപ്പലുകൾക്ക് പുറമെ 28,000 മുറികൾ ബർവ റിയൽ എസ്റ്റേറ്റ് കമ്പനി വാഗ്ദാനം ചെയ്യും. 8,000-ത്തിലധികം ആരാധകർക്ക് താമസിക്കാൻ രണ്ട് കപ്പലുകളിലായി 4,000 മുറികൾ നൽകുമെന്നും കൂടാതെ നാല് സ്ഥലങ്ങളിൽ റെസിഡൻഷ്യൽ വില്ലേജുകളും മറ്റ് ഓപ്ഷനുകൾക്കൊപ്പം ലുസൈലിൽ 2,500 ഭവന യൂണിറ്റുകളും നൽകുന്നുണ്ട്.
Content Highlights: Qatar residents could receive upto 10 realatives,friends during world cup
