25 C
Qatar
Thursday, April 16, 2026

ഖത്തർ വിസ ട്രാക്കിംഗ്: നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം

- Advertisement -

ഖത്തർ വിസയ്ക്ക് അപേക്ഷിച്ചവർക്ക് നിദ്ദേശങ്ങൾ ഓർമ്മിപ്പിച്ചു ആഭ്യന്തര മന്ത്രാലയം. വിസകൾക്കു അപേക്ഷിച്ചവർക്കു അതുമായി ബന്ധപ്പെട്ടുള്ള പ്രക്രിയയുടെ നിലവിലെ സ്ഥിതിയെകുറിച് അറിയുവാനുള്ള സംവിധാനത്തെകുറിച്ചാണ് ഖത്തർ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചത്.

ഓൺലൈൻ ട്രാക്കിംഗ് സംവിധാനമാണിത്. ഓൺലൈൻ ഫോം പൂരിപ്പിക്കുക, അപേക്ഷകരുടെ നമ്പർ, അപേക്ഷയുടെ തീയതി എന്നിവ നൽകുക . സ്‌പോൺസറുടെ ഖത്തർ ഐ.ഡി നമ്പറും നൽകേണ്ടതുണ്ട്. ഇതിനു പുറമെ, വിസ കാറ്റഗറി, അപേക്ഷകന്റെ ദേശീയത, വെരിഫിക്കേഷൻ കോഡ് എന്നിവയും ട്രാക്ക് ചെയ്യുന്നതിനായി സബ്മിറ്റ് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.  കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്നു വിസകൾ പുനരാരംഭിച്ചതോടു കൂടിയാണ് നേരത്തെ ലഭ്യമായിരുന്ന ഈ സേവനം വീണ്ടു സോഷ്യൽ മീഡിയയിലൂടെ മന്ത്രാലയം ഓർമിപ്പിച്ചത്.

- Advertisement -

ഓൺലൈൻ ട്രക്കിങ്ങിനായുള്ള ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ലിങ്ക്: portal.www.gov.pa

Latest news
MORE IN LATEST NEWS

MOST POPULAR