ദോഹ : ഖത്തറി ഉത്പന്നങ്ങൾക്ക് പുതിയ ലോഗോ കണ്ടെത്തുന്നതിനുള്ള മത്സരാർഥികളെ തേടി വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമായി അവസരമൊരുക്കുന്ന പുതിയ മത്സരത്തിൽ വിജയികളാക്കുന്നവർക്ക് 25,000 റിയാലാണ് സമ്മാനതുക. ലോഗോ രൂപകല്പനയിൽ ഖത്തറിന്റെ സംസ്ക്കാരസമ്പന്നത ഉൾകൊള്ളിച്ച് ആധുനികമായി ലോഗോ രൂപീകരണമെന്ന നിബന്ധനകളിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മത്സരാർഥികൾക്കായുള്ള നിബന്ധനകൾ :-
- മറ്റു മത്സരങ്ങൾക്കായി ഉപയോഗിച്ച ‘ലോഗോ’കൾ ഉപയോഗിക്കരുത്.
- രൂപകൽപ്പന ചെയ്യുന്ന പുതിയ ലോഗോയിൽ ഇരുണ്ട ചുവപ്പ് നിറം ഉൾപ്പെടുത്തണം.
- ‘ഖത്തറി പ്രൊഡക്ട്’ എന്നത് അറബിയിലും ഇംഗ്ലീഷിലുമായി നിർബന്ധമായും ഉപയോഗിക്കണം.
- Ai, PDF, ESP, PNG എന്നീ ഫോർമാറ്റുകളിലാണ് ലോഗോകൾ നിശ്ചിത ദിവസത്തിൽ സമർപ്പിക്കേണ്ടത്.
അതേസമയം ഡിസംബർ 10ന് ഖത്തറിലെ ലുസൈൽ സിറ്റിയിലെ ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്‌ട്രെറ്റീവ് അഫയേഴ്‌സ് ഡിപ്പാർട്മെന്റിനാണ് ലോഗോ സമർപ്പിക്കേണ്ടത്. മത്സരത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി tendersgroup@moci.gov.qa എന്ന ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
