23.5 C
Qatar
Friday, April 17, 2026

ദോഹയില്‍ ആദ്യ പ്രവര്‍ത്തനം ആരംഭിച്ച് റാല്‍ഫ്സ് കോഫീ ട്രക്ക്

- Advertisement -

ദോഹ: റാല്‍ഫ്സ് കോഫീ ട്രക്കിന്റെ ആദ്യ പ്രവര്‍ത്തനം ദോഹയില്‍ ആരംഭിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ റാൽഫ്‌സിന്റെ ആദ്യത്തെ പ്രവർത്തനം ആണിത്. ഖത്തര്‍ മ്യൂസിയം, മുഷ്‌രീബ് പ്രോപ്പര്‍ട്ടീസ് എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസമാണ് ദോഹയില്‍ ആദ്യത്തെ ട്രക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.

ഖത്തര്‍ മ്യൂസിയം ഹെഡ് ശൈഖ അല്‍ മയസ ബിന്ത് ഹമദ് ബിന്ത് ഖലീഫയാണ് ഇക്കാര്യം ഔദ്യോഗികമായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ മ്യൂസിയത്തിലെ ലോബി എം 7 ലായിരിക്കും കോഫീ ട്രക്ക് പ്രവര്‍ത്തിക്കുക എന്നും അവർ വ്യക്തമാക്കി.

- Advertisement -

വലിയ രീതിയിലുള്ള പിന്തുണയാണ് ഇവരുടെ ട്വീറ്റിന് ജനങ്ങളിക്കിടയിൽ നിന്നും ലഭിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലടക്കം അറിയപ്പെടുന്ന പ്രശസ്ത ബ്രാന്‍ഡായ റാല്‍ഫ്സ് കോഫീ ട്രക്കിന്റെ ആദ്യ പ്രവര്‍ത്തന ഹബ്ബായി ദോഹയെ തെരഞ്ഞെടുത്തത് വലിയ കാര്യമായി കാണുന്നുവെന്ന് നിരവധി ആളുകൾ പറഞ്ഞു.

English summary; Ralph’s Coffee Truck makes Middle East debut in Doha today

Latest news
MORE IN LATEST NEWS

MOST POPULAR