- Advertisement -
ദോഹ : മോശം കാലാവസ്ഥ മൂലം ദോഹ-കരിപ്പൂർ ഖത്തർ എയർവേയ്സ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടു. ഇന്നലെ വൈകുന്നേരം 7.30 ന് 131 യാത്രക്കാരുമായി കരിപ്പൂരിലേക്ക് പറന്ന ഖത്തർ എയർവേയ്സ് വിമാനമാണ് ഇന്ന് രാവിലെ കരിപ്പൂരിൽ ഇറങ്ങാനാവാതെ തിരുവനന്തപുരത്തേക്ക് തിരിച്ചു വിടേണ്ടി വന്നത്. അതോടെ ഇന്ന് ആ വിമാനത്തിൽ ദോഹയിലേക്ക് പോകേണ്ട യാത്രക്കാർ കരിപ്പൂരിൽ കുടുങ്ങിയിരിക്കുകയാണ്.
