35.4 C
Qatar
Sunday, April 19, 2026

സ്പോര്‍ട്സ് ക്ലബിലേയ്ക്കുള്ള റോഡിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ‘അഷ്ഗാല്‍’

- Advertisement -

ദോഹ : ഖത്തര്‍ സ്പോര്‍ട്സ് ക്ലബിലേയ്ക്കുള്ള റോഡിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 1.4 കിലോ മീറ്റര്‍ റോഡ്‌ നിര്‍മാണവും സര്‍വീസ് പ്രാദേശിക റോഡുകള്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. റോഡുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്നും അഷ്ഗാല്‍ അറിയിച്ചു.

നിലവില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഗ്രേറ്റര്‍, ദോഹയിലെ ജംഗ്ഷനുകളിലേയും റൗണ്ട് എബൗട്ടുകളിലേയും റോഡ് എന്നിവയുടെ നവീകരണ പദ്ധതിയുടെ ഭാഗമായി കായിക, സേവന കേന്ദ്രങ്ങളിലേയ്ക്കുള്ള റോഡുകളുടെ നവീകരണമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

- Advertisement -

അതേസമയം സ്പോര്‍ട്സ് ക്ലബ്ബിന്റെ പിറകുവശത്തെ കവാടത്തിന് ചുറ്റുമുള്ള റോഡും ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ്-സ്‌ക്വാഷ് കോംപ്ലക്സിലേക്കുള്ള റോഡിന്റെ 300 മീറ്റര്‍ പാതയും ടാര്‍ ചെയ്ത് അറ്റകുറ്റപ്പണികളും, ഒരു കിലോമീറ്റര്‍ ഭൂഗര്‍ഭജല ഡ്രെയിനേജ് ശൃംഖല നിര്‍മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായി അഷ്ഗാല്‍ അധികൃതര്‍ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR