27.9 C
Qatar
Sunday, April 19, 2026

യുഎഇ ചെറിയ എതിരാളികളല്ല, അറബ് കപ്പ്‌ ക്വാർട്ടർ ഫൈനലിനു തയ്യാറെടുത്ത് ഖത്തർ

- Advertisement -

ദോഹ: ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ ഇന്ന് രാത്രി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരായ ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും. ഗൾഫ് ഡെർബിയിൽ ഖത്തറിനു മികച്ച വിജയം നേടാനാകുമെന്ന് ഹെഡ് കോച്ച് ഫെലിക്‌സ് സാഞ്ചസ് വിശ്വസിക്കുന്നു.

ഗ്രൂപ്പ് എയിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ചതിന് ശേഷമാണ് ആതിഥേയ ടീമായ ഖത്തർ നോക്കൗട്ടിലേക്ക് പ്രവേശിച്ചത്. ചരിത്രവും ആരാധകരുടെ പിന്തുണയും ഉള്ളതിനാൽ 60,000 സീറ്റുകളുള്ള അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഖത്തറിനാണ് മുൻ‌തൂക്കം ലഭിക്കുന്നത്.

- Advertisement -

“കഴിഞ്ഞ ഫലങ്ങൾ ഭാവിയിലെ മത്സരങ്ങൾക്ക് നിങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നില്ല. ഭൂതകാലം ഞങ്ങൾക്ക് ഒന്നും അർത്ഥമാക്കുന്നില്ല.”ഇന്നലെ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ സാഞ്ചസ് പറഞ്ഞു.

“ഇത് വ്യത്യസ്തമായ ഒരു മത്സരവും വ്യത്യസ്തമായ സാഹചര്യവുമായിരിക്കും. എമിറേറ്റ്‌സ് ടീം ജയിക്കാൻ വേണ്ടി കളിക്കും, ഞങ്ങളും അത് തന്നെ ചെയ്യും. അടുത്ത റൗണ്ടിൽ എത്താൻ ഞങ്ങൾ അർഹരാണെന്ന് നാളെ [ഇന്ന്] കാണിക്കേണ്ടതുണ്ട്.” സ്പാനിഷ് പരിശീലകൻ കൂട്ടിച്ചേർത്തു. 

- Advertisement -

ബഹ്‌റൈൻ (1-0), ഒമാൻ (2-1), ഇറാഖ് (3-0) എന്നിവയ്‌ക്കെതിരായ വിജയത്തിന് ശേഷം മൊറോക്കോയ്‌ക്ക് പുറമെ 100 ശതമാനം റെക്കോർഡോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയ ഏക ടീമാണ് ഖത്തർ. എന്നാൽ ഇന്നത്തെ മത്സരം ഒരു വെല്ലുവിളിയേറിയ മത്സരമായിരിക്കുമെന്ന് കോച്ച് പറഞ്ഞു.

“ഞങ്ങൾ ബുദ്ധിമുട്ടുള്ള ഒരു ഗ്രൂപ്പിലായിരുന്നുവെന്ന് ഞാൻ കരുതുന്നു,. ഞങ്ങളുടെ മേഖലയിൽ നിന്നുള്ള ടീമുകൾ എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ്. ആ ഗ്രൂപ്പിൽ നിന്ന് മൂന്ന് വിജയങ്ങൾ നേഡിയെന്നത് ഒരുപാട് അർത്ഥമാക്കുന്നുണ്ട്.”അദ്ദേഹം പറഞ്ഞു.   

Latest news
MORE IN LATEST NEWS

MOST POPULAR