24.7 C
Qatar
Sunday, April 19, 2026

സീസണൽ ഫ്ലൂ വാക്സിൻ : ഒരു ലക്ഷത്തിലധികം പേർ സ്വീകരിച്ചതായി മന്ത്രാലയം.

- Advertisement -

ദോഹ : രാജ്യത്ത് ഇത്തവണ ഒരു ലക്ഷത്തിലധികം ആളുകൾ സീസണൽ ഫ്ലൂ വാക്സിൻ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി പൊതുജനരോഗ്യ മന്ത്രാലയം. ഖത്തറിലെ എല്ലാ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനുകളിലുമായി പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കിക്കൊണ്ട് കഴിഞ്ഞ ഒക്ടോബർ മാസം പകുതി ആരംഭിച്ചത്. എല്ലാ ജനങ്ങൾക്കും സൗജന്യമായാണ് പകർച്ചപനി പ്രതിരോധ വാക്സിൻ എത്തിക്കുന്നത്.

അതേസമയം കഴിഞ്ഞ വർഷത്തിൽ നിന്നും ഇരട്ടിയായി 1,30,000 പേർ ഇത്തവണ പകർച്ചപനി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധി ജനങ്ങളിൽ പ്രതിരോധകുത്തിവയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാണെന്നതിന്റെ സൂചനയാണിതെന്നും ഇതിന്റെ ഭാഗമായി നവംബർ മാസത്തിൽ 3500 നും 4000നും ഇടയിൽ ആളുകൾ വാക്സിൻ കുത്തിവയ്പ്പ് എടുത്തതായും നാഷണൽ സ്ട്രേറ്റജിക് ഗ്രൂപ്പ് മേധാവി അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.

- Advertisement -

നിലവിൽ പ്രൈമറി ഹെൽത്ത് കെയറുകൾ ഉൾപ്പെടെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഔട്ട്‌പേഷ്യന്റ്ക്ലിനിക്കുകൾ, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ, അര്‍ധ സര്‍ക്കാര്‍ ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിൽ സീസണൽ പകർച്ചപനി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാവുന്നതായും അധികൃതർ വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR