ദോഹ: ഖത്തറിലെ ഏഴ് സ്റ്റേഷനുകളിൽ പ്രവൃത്തി സമയം നീട്ടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് വകുപ്പുമായി സഹകരിച്ച് ഫഹെസ് തീരുമാനിച്ചു. വാരാന്ത്യങ്ങൾ ഒഴികെ എല്ലാ ദിവസങ്ങളില്‍ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഏഴ് ഫഹെസ് സ്റ്റേഷനുകൾ പ്രവർത്തിക്കും. ഒക്ടോബർ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നതെന്ന് വോകോഡ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.
മസ്രൂവ, വുകെയർ, മെസാമീർ, ഷഹാനിയ, വാദി അൽ ബനത്ത്, അൽ എഗ്ദ, വക്ര എന്നിവയാണ് കൂടുതൽ സമയം തുറന്നിരിക്കാൻ അനുവദിക്കുന്ന സ്റ്റേഷനുകൾ. അടയ്‌ക്കുന്ന സമയത്തിന് പതിനഞ്ച് മിനിറ്റ് മുമ്പ് പ്രവേശന കവാടങ്ങൾ അടച്ചിടുമെന്നും വോകോഡ് വ്യക്തമാക്കി
