ദോഹ: ഖത്തർ അമീർ ബിൻ ഹമദ് അൽ താനിക്ക് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ന്റെ സന്ദേശം. ഇരു രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധവും, ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തർദ്ദേശീയ സംഭവവികാസങ്ങൾ വർധിപ്പിക്കുന്നതിനുള്ള വഴികളും സംബന്ധിച്ചായിരുന്നു സൗദി രാജാവിന്റെ കത്ത്.
തിങ്കളാഴ്ച രാവിലെ അമിരി ദിവാൻ ഓഫീസിൽ എച്ച് എച്ച് അമീറുമായുള്ള കൂടിക്കാഴ്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി എച്ച് എച്ച് പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ് ഈ സന്ദേശം അറിയിച്ചത്. അതോടൊപ്പം അമീറിനും, ഖത്തറി ജനതക്കും എല്ലാ ആശംസകളും അദ്ദേഹം അറിയിച്ചു.
