ദോഹ : ഖത്തറില് വരുന്ന വെള്ളിയാഴ്ച മുതല് മഴക്കാലം ആരംഭിക്കും . കനത്ത ചൂടില് നിന്ന് മഴയിലേയ്ക്കും തണുപ്പിലേയ്കക്കുമുള്ള കാലാവസ്ഥയാണ് രാജ്യത്ത് വരാന് പോകുന്നത്. അതുകൊണ്ട് കാലാവസ്ഥ മാറ്റം നിരവധി ആഗോഗ്യപ്രശ്നങ്ങള് വരുത്താനുള്ള സാധ്യതയുള്ളതിനാല് മുന്കരുതല് നടപടികള് സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കോവിഡ് 19 വ്യാപനവ്യം പ്രതിസന്ധിയും നിലനില്ക്കുന്നതുകൊണ്ടും കൂടുതല് ജാഗ്രതയും ആവശ്യമാണ്.
വേനല്ക്കാലത്തില് നിന്നും മഴക്കാലത്തിലേയ്ക്ക് കടക്കുമ്പോള് നിരവധി മഴക്കലജന്യരോഗങ്ങള് വരന് സാധ്യതയുണ്ട്. ജലദോഷം പകര്ച്ചപ്പനി, അലര്ജി, ശരീരം വേദന എന്നിവയാണ് പ്രധാനമായും കാണപ്പെടുന്ന അസുഖങ്ങള്. ചര്ദി, വയറിളക്കം, എന്നിവ പകര്ച്ചപ്പനിയുടെയും കോവിഡിന്റെയും ലക്ഷണങ്ങളില് ഉള്പ്പെടുന്നവയാണ്. കോവിഡ് പ്രതിസന്ധി നിലനില്ക്കുന്ന സാഹചര്യമായതിനാല് സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയില് വൈദ്യസഹായം തേടേണ്ടതാണ്.
പനി, ശരീരം വേദന, ക്ഷീണം, തൊണ്ട വേദന, മണവും രുചിയും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുക, തലവേദന തുടങ്ങിയ കോവിഡ് ബാധയുടെ ലക്ഷണങ്ങള് പ്രകടമായാല് ഉടന് തന്നെ വൈദ്യസഹായം തേടുക. അതേസമയം അലര്ജി മൂര്ച്ചിച്ച് ആസ്മയിലേയ്ക്ക് എത്തുമ്പോഴും ശ്വാസതടസം അനുഭവപ്പെടാറുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പകര്ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന് ഒക്ടോബര് പകുതിയോടെ ആരംഭിക്കുമെന്നാണ് വിവരം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്ധിപ്പിക്കാന് കുട്ടികള് മുതല് മുതിര്ന്നവര് വരെ എല്ലാവരും നിര്ബന്ധമായും പകര്ച്ചവ്യാധി പ്രതിരോധകുത്തിവെയ്പ്പ് എടുക്കേണ്ടതാണ്.
ഭക്ഷണക്രമം, വ്യായാമം, വസ്ത്രധാരണം തുടങ്ങീ എല്ലാകാര്യങ്ങളിലും കൃത്യമായി ശ്രദ്ധചെലുത്തണം. പച്ചക്കറി- പഴവര്ഗങ്ങള് എന്നിവ കൂടുതലായും ഭക്ഷണ ക്രമത്തില് ഉള്പ്പെടുത്തുക. വൈറ്റമിന് സി അടങ്ങിയ ഭക്ഷണങ്ങള് രോഗപ്രതിരോധശേഷി വര്ധിപ്പിക്കാന് സഹായിക്കും. തണുത്ത ഭക്ഷണങ്ങള് ചൂടാക്കി കഴിക്കുന്നത് പൂര്ണമായും ഒഴിവാക്കുക, ഫ്രഷായ ഭക്ഷണങ്ങള് മാത്രം കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആരോഗ്യ അധികാരികള് നിര്ദേശിക്കുന്ന മുന്കരുതല് നടപടികള് കൃത്യമായി പാലിക്കുക.
