34.5 C
Qatar
Saturday, April 18, 2026

സൗദിയിലെ ആകെ കോവിഡ്‌ മരണം 5,127, ഇന്നലെ മാത്രം മരിച്ചത് 19 പേര്‍.

- Advertisement -

റിയാദ് : സൗദി അറേബ്യയിൽ 472 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിതീകരിച്ചു. 19 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രോഗം ബാധിച്ചു മരിച്ചു. സൗദിയിൽ ആകെ റിപ്പോർട്ട് ചെയ്ത 3,41,062 കേസുകളിൽ 3,27,327 പേർ രോഗമുക്തി നേടി.

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 96.1 ശതമാനമായി. നിലവിൽ 5127 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ സൗദിയിലെ മരണ നിരക്ക് 1.5 ശതമാനമായി. രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരിൽ 829 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം 52,966 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്, ഇതോടെ നടത്തിയ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,214,793 ആയി.

Latest news
MORE IN LATEST NEWS

MOST POPULAR