23.5 C
Qatar
Thursday, April 16, 2026

ഖത്തറില്‍ ഇന്നും ഇരുന്നൂറില്‍ അധികം കോവിഡ് രോഗികള്‍

- Advertisement -

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 235 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 203 പേര്‍ രോഗമുക്തി നേടി. പുതിയ 235 കേസുകളില്‍ 195 എണ്ണം പ്രാദേശിക കേസുകളും 40 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ ആകെ കോവിഡ്‌ സ്ഥിതീകരിച്ചവരുടെ എണ്ണം 1,35,367 ആയി. നിലവില്‍ 2,777 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 4,770 ടെസ്റ്റുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 10,40,710 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ 31 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന മൊത്തം രോഗികളുടെ എണ്ണം 291 ആയാണ് കണക്കാക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR