26.4 C
Qatar
Sunday, April 19, 2026

ഖത്തറില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ വർദ്ധിക്കുന്നു

- Advertisement -

ദോഹ: ഖത്തറില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ വര്‍ധിച്ചെന്ന് മന്ത്രാലയം റിപ്പോര്‍ട്ട്. ജൂണിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

അമിത വേഗതയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജൂണ്‍ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അറുപത്തിയൊന്ന് ശതമാനം ട്രാഫിക് നിയമ ലംഘനങ്ങളും അമിത വേഗത മൂലമുള്ളതാണ്. പതിനാറു ശതമാനം പാര്‍ക്കിങുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും ഇരുപത്തി മൂന്ന് ശതമാനം മറ്റു ഗതാഗത നിയമലംഘങ്ങളുമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

- Advertisement -

ജൂണിൽ റോഡിൽ പൊതുവേ വാഹനങ്ങൾ കുറവായതാകാം അമിത വേഗതയിൽ വാഹനം ഓടിക്കാൻ ആളുകളെ പ്രേരിപ്പിച്ചതെന്ന് മന്ത്രാലയം സൂചിപ്പിച്ചു. ആസൂത്രണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കണക്കുകൾ പ്രസിദ്ധീകരിച്ചു.

English Summary: Traffic violations has increased in Qatar

Latest news
MORE IN LATEST NEWS

MOST POPULAR