35.4 C
Qatar
Sunday, April 19, 2026

തെരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടുമെന്ന് ട്രംപ്.

- Advertisement -

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടുമെന്ന് നിലവിലെ പ്രസിഡന്റായ ഡോണൾഡ് ട്രംപ്. ഇപ്പോൾ തനിക്കൊപ്പം മത്സരിക്കുന്ന ജോ ബൈഡൻ ഏറ്റവും മോശം സ്ഥാനാർഥി ആണെന്നും അയാൾക്കെതിരെ തോറ്റാൽ രാജ്യം വിടുമെന്നുമാണ് ട്രംപ് പരിഹാസരൂപേണേ പറഞ്ഞത്. ജോർജിയയിൽമാക്കോണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഡെമോക്രാറ്റിക്കുകൾക്ക് അമേരിക്കൻ സംസ്കാരത്തോട് പുച്ഛമാണെന്നും അമേരിക്കയെ കമ്മ്യൂണിസ്റ്റ്‌ രാജ്യമാക്കാനാണ് അവരുടെ ലക്ഷ്യമെന്നും 2016 അതേ പരാമർശം വീണ്ടും ആവർത്തിച്ചു. എന്നാൽ ട്രംപ് എന്താണെന്നുള്ളത് നമുക്കെല്ലാവർക്കും അറിയാമെന്നും, ഇനി നമ്മെളെന്താണെന്നുള്ളത് അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ബൈഡൻ പ്രതികരിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR