ദുബൈ: ഖത്തറിനെതിരെയുള്ള നിലപാടില്‍ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് യു.എ.ഇ വിദേശകാര്യ സഹ മന്ത്രി ഡോക്ടര്‍ അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. തന്റെ ഔദ്യോദിക ട്വിറ്ററിലാണ് ഗര്‍ഗാഷ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഖത്തര്‍ സൗദി സഖ്യ രാഷ്ട്രങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാത്തിടത്തോളം കാലം അവരുമായി യാതൊരു അനുനയവുമില്ല. സൗദി നേതൃത്വത്തിന്റെ പക്വമായ സമീപനമാണ് ഖത്തര്‍ ഉപരോധത്തിന്റെ വിഷയത്തില്‍ ശരിയെന്നാണ് യു.എ.ഇ യുടെ നിലപാട്.
ഖത്തര്‍ ഉപരോധം കഴിഞ്ഞ വാരം അമേരിക്കന്‍ മധ്യസ്ഥതയില്‍ പരിഹരിക്കേണ്ടിയിരുന്നതാണെന്നും യു.എ.ഇ ഇക്കാര്യത്തില്‍ ഇടപെട്ട് തീരുമാനത്തില്‍ നിന്ന് അമേരിക്കയെ പിന്തിരിച്ചുവെന്നുമുള്ള വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്ത് വന്നത്.
English summary; UAE Minister of State for Foreign Affairs Dr. Anwar Gargash has said that UAE will not back down from their stance against Qatar.
