ദോഹ : ഖത്തറുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നൂറിലേറെ നഴ്സുമാരെ നിയമിക്കാനുള്ള ഒഴിവുകളിലേയ്ക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു. ഖത്തര്‍, സൗദി അറേബ്യ, അബുദാബി തുടങ്ങീ ഗള്‍ഫ് രാജ്യങ്ങളാണ് നാഴ്സുമാര്‍ക്കുള്ള ഒഴിവുകളിലേക്ക് അപേഷകള്‍ ക്ഷണിച്ചിരിക്കുന്നത്. സൗദിയില്‍ എ.എന്‍.എം/ ബി.എസ്.സി നാഴ്സുമാര്‍ക്കായുള്ള ഒഴിവുകളില്‍ 50 എണ്ണം സ്ത്രീകള്‍ക്കും 50 പുരുഷന്മാര്‍ക്കുമാണ് ഒഴിവുകളുള്ളത്.
ഖത്തറില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ (രണ്ട്), റേഡിയോഗ്രഫര്‍ (ഒന്ന്), സ്റ്റാഫ് നഴ്‌സ് (17) എന്നീ തസ്തികകളിലേക്കാണ് നിലവില്‍ നിയമനം നടത്തുന്നത്. ലബോറട്ടറി ടെക്‌നീഷ്യന് ഡി.എം.എല്‍.ടിയും നാല് വര്‍ഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. റേഡിയോഗ്രഫര്‍ തസ്തികയിലേയ്ക്ക് സ്ത്രീകള്‍ക്കാണ് അവസരം നല്‍കുന്നത്. ഡി.എം.ആര്‍.ടിയും നാല് വര്‍ഷം പ്രവൃത്തിപരിചയവും ആവശ്യപ്പെടുന്നുണ്ട്. സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ബി.എസ്.സി/ ജി.എന്‍.എം യോഗ്യതയും മൂന്ന് വര്‍ഷം പ്രവൃത്തിപരിചയവുമാണ് ആവശ്യപ്പെടുന്നത്.
അബുദാബിയില്‍ ബി.എസ്.സി/പി.ബി.ബി.എസ്.സി നഴ്‌സുമാര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ നിയമനമാണ് ആവശ്യപ്പെടുന്നത്. പുരുഷന്‍മാര്‍ക്കാണ് ഇവിടെ അവസരം. പ്രവൃത്തിപരിചയം ആവശ്യമാണ്. ഒക്ടോബര്‍ 19 ആണ് അപേഷകള്‍ അയക്കേണ്ട അവസാന തിയ്യതി. ഗള്‍ഫ് രാജ്യങ്ങളിലെ ഈ തൊഴില്‍ അവസരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി www.odepc.kerala.gov.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടുക.
