ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സാപ്പിൽ സാങ്കേതിക തടസ്സങ്ങൾ മൂലം പ്രവർത്തനം തടസ്സപ്പെട്ടു. ഖത്തറിൽ ദോഹസമയം 10.30 മുതൽ മെസ്സേജ് അയക്കാൻ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കൾ ട്വീറ്റ് ചെയ്തു.
“ചില ആളുകൾക്ക് നിലവിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം, എല്ലാവർക്കും കഴിയുന്നത്ര വേഗത്തിൽ വാട്സാപ്പ് പുനഃസ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു”.തകരാർ അംഗീകരിച്ചുകൊണ്ട് ഒരു മെറ്റാ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
Content Highlights: whatsapp server down
