2022 ഖത്തർ ഫിഫ ലോകകപ്പ് നിയന്ത്രിക്കാൻ വനിതാ റഫറിമാർ ഉണ്ടാകുമെന്നു സ്ഥിതീകരിച്ചു.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫെന്റിനൊ ഫിഫ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞിരിക്കുന്നത്.
2022ലും 2026ലും ലോകകപ്പിൽ വനിതാ റഫറിമാരുടെ സാന്നിധ്യം സ്ഥിതികരിച്ചിട്ടുണ്ട്. കുറച്ചു നാളികാളായി റഫറിമാർ മത്സരം നിയന്ത്രിക്കുന്നതിൽ മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്.
വനിതകളെ ആദരിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് അവരെ ലോക കപ്പ് പോലെ മഹാ ടൂർണമെന്റിന് നിയന്ത്രണാധികാരം നൽകുകയും ചെയുന്നത് .
