ദോഹ: കൊവിഡിനെതിരായി ഖത്തര്‍ നടത്തുന്ന പ്രതിരോധങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യത്തെ വനിതാ ഉദ്യോഗസ്ഥരുട ഇടപെടലുകള്‍ ശ്രദ്ധേയമാവുന്നു.
പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരിയുടെ നേതൃത്വത്തിലാണ് ഖത്തർ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 2016 ലാണ് ഇവർ ഖത്തറിന്റെ ആരോഗ്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്.
ഇതിന് മുമ്പ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ പദവി അലങ്കരിച്ചിരുന്നത് ഡോ.ഹനാൻ ആയിരുന്നു.
ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവും വിദേശകാര്യ സഹ മന്ത്രിയുമായ ലുല്‍വ റാഷിദ് അല്‍ ഖാതിര്‍, കമ്യൂണക്കിബിള്‍ ഡിസീസ് സെന്റര്‍(സി.ഡി.സി) മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍മസ്ലമാനി, റുമൈല ആസ്പത്രിയുടെയും ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മെഡിക്കല്‍ ഡയറക്ടറായ ഡോ. ഹനാദി അല്‍ഹമദ്, എച്ച്.എം.സിയിലെ കോര്‍പ്പറേറ്റ് ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ജമീല അല്‍അജ്മി, ലബോറട്ടറി മെഡിസിന്‍ പതോളജി വിഭാഗം ചെയര്‍ ഡോ. ഇനാസ് അല്‍കുവാരി, എച്ച്.എം.സിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അസ്മ മൂസ എന്നിവരുടെ കൃത്യമായ ഇടപെടലുകള്‍ കൊണ്ടു കൂടിയാണ് ഖത്തറിലെ കൊവിഡ് പ്രതിരോധം തളരാതെ മുന്നോട്ടു കുതിക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വിവിധ തസ്തികകളിലിരുന്നുകൊണ്ട് അഭിനന്ദനാർഹമായ പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ വനിതകള്‍ കാഴ്ചവെക്കുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കൊവിഡിനെ നേരിടാനുള്ള ഖത്തറിലെ വനിതാ നേതാക്കളുടെ ശ്രമം അതുല്യമാണ്. എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനുള്ള ശേഷി ഖത്തരി വനിതകള്‍ എല്ലായിപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍(സി.ഡി.സി) മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍മസ്ലമാനി പറഞ്ഞു. കൊവിഡിനെ നേരിടുന്നതില്‍ ഖത്തരി വനിതകള്‍ വഹിക്കുന്ന പങ്ക് അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യു.എന്നും ഖത്തരി വനിതകളുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചിരുന്നു.
