ദോഹ: കോവിഡ് സാഹചര്യത്തിൽ ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് വർക് പെർമിറ്റ് ലഭിക്കുന്നില്ലെന്ന് വ്യാപകമായ പരാതികളെന്ന് റിപ്പോർട്ടുകൾ.
കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടവർക്ക് മടങ്ങിയെത്താൻ ഖത്തർ നൽകിയ അവസരമാണ് റീ എന്ട്രി പെർമിറ്റ്. എന്നാൽ ഖത്തറിൽ ചെറുകിട വ്യാപാര-മറ്റു ചെറിയ തൊഴിൽ രംഗത്തുള്ളവർക്ക് റീ എന്ട്രി പെർമിറ്റ് ലഭിക്കുന്നില്ല എന്നാണ് പരാതികൾ. ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ ആണ് ഇതുസംബന്ധിച്ച് തൊഴിലുടമകളെ ഉദ്ദരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ റിജക്റ്റ് ആവുകയോ, ഭാഗികമായി പെൻഡിംഗിൽ ആവുകയോ ചെയ്യുകയാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇങ്ങനെ വരുന്നതിനാൽ തൊഴിലാളികൾക്ക് എത്താൻ സാധിക്കാതെ ഇരിക്കുകയും, ഇത് പല പദ്ദതികളുടെയും വേഗത്തെ ബാധിക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്.
English Summary: Workers could not attain Re entry permit, owners says its crucially effecting their work
