ദോഹ: ഖത്തറിന്റെ സാമ്പത്തിക മേഖലയിലെ കുതിപ്പിന് കാരണക്കാരൻ ഖത്തർ അമീറിന്റെ അവസരോചിത ഇടപെടലുകളും, നിർദേശങ്ങളുമെന്ന് വേൾഡ് ഫിനാൻസ് മാഗസിൻ. ഇതുമായി ബന്ധപ്പെട്ട് അമീറിനെ ആദരിച്ച് മാഗസിൻ പ്രത്യേക ലക്കം പുറത്തിറക്കി.
അമീറിന്റെ വീക്ഷണത്തിലാണ് ലോകത്തിലെ തന്നെ മികച്ച ബജറ്റ് ഉണ്ടാവുന്ന ആറു ലോകരാഷ്ട്രങ്ങളിൽ ഒന്നാവാൻ ഖത്തറിന് സാധിക്കുന്നതെന്ന് വേൾഡ് ഫിനാൻസ് മാഗസിൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് ടൂറിസം-ലോജിസ്റ്റിക്ക് മേഖലകളിൽ വലിയ മുന്നേറ്റമാണ് ഖത്തർ കാഴ്ചവച്ചത്. വർഷം തോറും 100 മില്ല്യണിലധികം ടൺ നാചുറൽ ഗ്യാസ് ഉദ്പാദിപ്പിക്കാനുള്ള ഖത്തർ ഗവണ്മെന്റിന്റെ പദ്ദതി ആഗോള സാമ്പത്തിക രംഗത്തിനു തന്നെ വലിയ ഉയർച്ച പ്രാദനം ചെയ്യും.
കോവിഡ് പ്രത്രിരോധത്തിൽ ഖത്തർ കൈവരിച്ക നേട്ടത്തിനെയും വേൾഡ് ഫിനാൻസ് മാഗസിൻ പ്രശംസിച്ചു.
English summary: World Finance Magazine publishes special edition in honour of Emir of Qatar
