22.6 C
Qatar
Thursday, April 16, 2026

സഹായിച്ചത് ശ്രദ്ധ പിടിച്ചുപറ്റാൻ അല്ല,ഇനിയും ഹെലികോപ്റ്ററിൽ യാത്ര ചെയ്യും:എം എ യൂസഫ് അലി

- Advertisement -

തിരുവനന്തപുരം: ബെക്സ് കൃഷ്ണനെ സഹായിച്ചത് ശ്രദ്ധ പിടിച്ചുപറ്റാൻ അല്ല എന്നും ,ഇനിയും ഹെലികോപ്റ്ററിൽ യാത്ര ചെയ്യുമെന്ന് എം എ യൂസുഫലി. വധ ശിക്ഷയിൽ നിന്ന് മുക്തി നേടി നാട്ടിലെത്തിയ ബെക്സ് കൃഷ്ണൻ ജോലി വാഗ്ദാനം ചെയ്ത പ്രവർത്തിയിൽ പ്രതികരിക്കുമ്പോൾ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് .

“പലരും കരുതുന്നത് ഇത് താൻ ഹെലികോപ്റ്ററിൽ നിന്ന് വീണ ശേഷം ശ്രദ്ധ കിട്ടാൻ ചെയ്ത കാര്യമെന്നാണ്. എന്നാൽ അങ്ങിനെയല്ല. ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ വർഷങ്ങളായി ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്. നിരന്തരം ചർച്ച നടത്തി.കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്” അദ്ദേഹം കൂട്ടിച്ചേർത്തു

- Advertisement -

ബിസിനസ് മാത്രം നോക്കിയല്ല താൻ നിക്ഷേപിക്കുന്നത് എന്നും അതിൽ രാഷ്ട്രീയം കൂട്ടി കലരുന്നില്ല എന്നുള്ളതും അദ്ദേഹം പറഞ്ഞു.തൊഴിലില്ലായ്മ നീക്കം ചെയ്യാൻ ആണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest news
MORE IN LATEST NEWS

MOST POPULAR