25.1 C
Qatar
Thursday, April 16, 2026

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത് 4,151 ടെസ്റ്റുകൾ

- Advertisement -

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 227 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 212 പേര്‍ രോഗമുക്തി നേടി. പുതിയ 227 കേസുകളില്‍ 175 എണ്ണം പ്രാദേശിക കേസുകളും 52 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ ആകെ കോവിഡ്‌ സ്ഥിതീകരിച്ചവരുടെ എണ്ണം 1,37,642 ആയി. നിലവില്‍ 2,708 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ ഖത്തറിൽ 236 കോവിഡ് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 4,151 ടെസ്റ്റുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 10,88,913 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ 30 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന മൊത്തം രോഗികളുടെ എണ്ണം 283 ആയാണ് കണക്കാക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR