25 C
Qatar
Thursday, April 16, 2026

ഖത്തറിലെ ജീവിതരീതി പഴയരീതിയായാലും മാസ്ക് നിര്‍ബന്ധമെന്ന് ആരോഗ്യമാന്ത്രലയം.

- Advertisement -

ദോഹ: കൊറോണയ്ക്ക് ശേഷം പൂര്‍ണമായും ജീവിതരീതി പഴയരീതിയിലെക്കെത്തിയാലും കോവിഡിന്‍റെ രണ്ടാം വരവ് ഒഴിവക്കുന്നതിനായിട്ട് എല്ലാവരും ഇനിയും ഫേസ് മാസ്ക് ധരിക്കുന്നത് തുടരണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ പ്രതിരോധ മുന്‍കരുതലുകള്‍ നടപടികള്‍ ഇനിയും തുടരണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

2019-2020 സീസണിലെ ‘ഫുട്ബോള്‍ ഫോര്‍ ഓള്‍ അവാര്‍ഡ്’ നല്‍കുന്ന ചടങ്ങില്‍ അല്‍കാസ് ടീവിയോടാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിനു വേണ്ടി കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്‍ററിന്‍റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ: മുന അല്‍മസ്ലാമണി ഈകാര്യം അറിയിച്ചത്. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ ബോര്‍ഡ് ഓഫ് സ്ട്രീസ് പുരസ്‌കാരം നല്‍കിയ ചടങ്ങില്‍ ഡോ: മുന അല്‍മാസ്ലാമാനിയ്ക്കൊപ്പം ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ-സംരക്ഷണ നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ഡോ: ഹമദ് ഈദ് അല്‍റുമൈഹിഎന്നിവരും പങ്കെടുത്തു.

Latest news
MORE IN LATEST NEWS

MOST POPULAR