24 C
Qatar
Thursday, April 16, 2026

ഒക്ടോബർ 23 മുതൽ ദോഹ-കൊച്ചി പ്രതിദിന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ

- Advertisement -

ദോഹ. ഒക്ടോബർ 23 മുതൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ദോഹ-കൊച്ചി പ്രതിദിന സർവീസ് ആരംഭിക്കുന്നതായി റിപ്പോർട്ട്. നിലവിലുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് സർവീസുകൾക്ക് പുറമേയാണ് പുതിയ നീക്കം. ഇക്കോണമി, ബിസിനസ് ക്ളാസുകളുള്ള വലിയ വിമാനമാണ് സർവീസ് നടത്തുകയെന്ന് ട്രാവൽ വൃത്തങ്ങൾ വ്യക്തമാക്കി.

ഇപ്പോൾ വൺ വേ ഇക്കോണമി ടിക്കറ്റിന് 650 റിയാൽ മുതലാണ് ചാർജ് വരുന്നത്. ദിവസേന രാവിലെ 4.45 ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം 11.35 ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും പുലർച്ചെ 1.30 ന് പുറപ്പെടുന്ന വിമാനം 3.45 ന് ദോഹയിലെത്തും.

Latest news
MORE IN LATEST NEWS

MOST POPULAR