ദോഹ: ഇന്നുരാവിലെ ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന 14-ാമത് മികച്ച വിദ്യാഭ്യാസത്തിനുള്ള അവാർഡ് ദാന ചടങ്ങിൽ അമീർ എച്ച്.എച്ച്. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പെങ്കെടുക്കുകയും, വിദ്യാഭ്യാസ മികവ് കാഴ്ചവെച്ച അവാർഡ് ജേതാക്കളെ അമീർ ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എച്ച്.ഇ. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി, നിരവധി വിശിഷ്ടാതിഥികൾ, മന്ത്രിമാർ, മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
