ദോഹ: ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ ഓസ്ട്രേലിയൻ
വനിതകളെ ദേഹപരിശോധനയ്ക്ക്
വിധേയമാക്കിയ സംഭവം ആവർത്തിക്കില്ലെന്ന് ഖത്തർ എയർവേയ്സിന്റെ മുതിർന്ന എക്സിക്യൂട്ടീവ് മാറ്റ് റാവോസ് ഓസ്ട്രേലിയൻ സെനറ്റ്
അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
ദോഹയിൽ നിന്ന് സിഡ്നിയിലേക്കുള്ള വിമാനത്തിൽ നിന്ന് ഗാർഡുകൾ തോക്ക്
ചൂണ്ടി തങ്ങളെ ഇറക്കിവിട്ടുവെന്നും
സമ്മതമില്ലാതെ തിരച്ചിൽ നടത്തുകയായിരുന്നുവെന്നുമാണ് അഞ്ച്
ഓസ്ട്രേലിയൻ സ്ത്രീകൾ പറയുന്നത്.
തങ്ങളുടെ പരാതികളോട് ഖത്തർ എയർവേയ്സ് പ്രതികരിച്ചിട്ടില്ലെന്നും മാപ്പ് പറഞ്ഞിട്ടില്ലെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു.
ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിച്ചേക്കുമെന്ന് ആശങ്കയുള്ള
ഓസ്ട്രേലിയൻ വനിതാ യാത്രക്കാർക്ക് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട സർക്കാർ
സെനറ്റർ ടോണി ഷെൽഡനോട് പ്രതീകരിക്കുകയായിരുന്നു റാവോസ്.
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ
ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ
കണ്ടെത്തിയ നവജാത ശിശുവിന്റെ
അമ്മയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് സംഭവമെന്ന്
ഖത്തർ എയർവേയ്സ് ഗ്ലോബൽ
സെയിൽസ് സീനിയർ വൈസ്
പ്രസിഡന്റ് മാറ്റ് റാവോസ് പറഞ്ഞു.
‘ഞങ്ങളുടെ ചരിത്രത്തിൽ ഇതിനുമുമ്പ്
അങ്ങനെയൊന്നും ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഇങ്ങനെയെന്നും
സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ
പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. റാവോസ് കമ്മിറ്റിയോട് പറഞ്ഞു.
സിഡ്നിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനത്തിൽ കയറിയ 13 ഓസ്ട്രേലിയൻ വനിതകളുടെ സ്വകാര്യഭാഗങ്ങൾ ഉൾപെടെ പരിശോധന നടത്തിയ സംഭവമാണ്
ഓസ്ട്രേലിയയിലേക്ക് അധിക വിമാനങ്ങൾ നിരസിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് ഓസ്ട്രേലിയൻ ഗതാഗത മന്ത്രി കാതറീൻ കിംഗ് പറഞ്ഞിരുന്നു.
Content Highlights: Australia and Qatar to hold ‘clear-the-air talks’ amid Qatar Airways flight saga
