ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാലുവർഷത്തെ ഭരണത്തിനു ആന്ത്യംകുറിച്ചുകൊണ്ടു ജോ ബൈഡൻ അമേരിക്കയുടെ 46 മാതെ പ്രസിഡന്റായി ബുധനാഴ്ച ചുമതലയേറ്റു. 49 മതത്തെ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു.
ട്രംപ് അനുകൂല തീവ്രവാദികളുടെ സംഘം രണ്ടാഴ്ച മുമ്പ് ആക്രമിച്ച ക്യാപിറ്റലിൽ സുരക്ഷാ ആശങ്കക്കിടെയാണ് ചടങ്ങ് നടന്നത്. വെസ്റ്റ് ഫ്രണ്ട് ഓഫ് ക്യാപിറ്റോളിൽ അമേരിക്കൻ സമയം 12 മാണി ആയതിനു തൊട്ടുപിന്നാലെ ചീഫ് ജസ്റ്റിസ് ജോണ് റോബെർട്സ് 78 കാരനായ ബൈഡൻ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
തലസ്ഥാനത്തെ ഒരു ഗാരിസൺ നഗരമാക്കി മാറ്റിയ 25,000 ത്തിലധികം ദേശിയ ഗാർഡുകളുടെ അൽബുദ്ധപൂർവ്വമായ സുരക്ഷാ കുടകീഴിലാണ് ചരിത്രപരമായ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. 127 വര്ഷം പഴക്കമുള്ള ഫാമിലി ബൈബിളിലാണ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്. ഇത് ജനാധിപത്യത്തിന്റെ ദിനമാണ് സ്ഥാനമേറ്റ ശേഷം രജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞു .
