24 C
Qatar
Thursday, April 16, 2026

സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ക്യാബിൻ ക്രൂ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

- Advertisement -

കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി കാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്.
സുരഭിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഡിആർഐ നടത്തിയ പരിശോധനയിലാണ് ക്യാബിൻ ക്രൂ അംഗം പിടിയിലായത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി കാത്തൂൺ.

- Advertisement -

മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആർഐ പ്രതികരിച്ചു.കേരളത്തിലെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സുരഭിക്കുള്ള ബന്ധം അന്വേഷിക്കുന്നുണ്ടെന്നും ഡിആർഐ വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR