ദോഹ: ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2022 ലോക കപ്പിന് മുമ്പ് തന്നെ പൂർത്തീകരിക്കുമെന്ന് വ്യക്തമാക്കി ഖത്തര്‍ എയര്‍വേയ്സ് തലവൻ അക്ബര്‍ അല്‍ ബാഖിര്‍.
പ്രാദേശിക അറബിക് പത്രത്തവുമായി നടത്തിയ അഭിമുഖത്തിലാണ് ഖത്തർ ടൂറിസം മേധാവി കൂടിയായ അല്‍ ബാഖിര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഒരു ട്രാന്‍സിറ്റ് ഹബ്ബ് എന്ന നിലയില്‍ ദോഹയിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ വലിയ ഉയർച്ചയാണ് ഉണ്ടായത്.
ഫിഫ ലോക കപ്പ് ആതിഥേയത്വം വഹിക്കുന്ന രാജ്യം എന്ന നിലയിൽ ഖത്തറിലെത്തുന്ന എല്ലാവർക്കും സൌകര്യപ്രദമായ തരത്തിലേക്ക് ദോഹ ഹമദ് എയർപോർട്ടിന്റെ മാറ്റി തീര്‍ക്കേണ്ടതുണ്ട്. ദോഹ വിമാനത്താവളത്തിന്റെ വികസന പദ്ദതികൾ പൂർത്തിയാക്കുവാൻ വലിയ തോതിലുള്ള നിക്ഷേപം ആവശ്യമുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഹമദ് വിമാനത്താവളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടായില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
English summary: Development works of Doha airport would be completed before world cup 2022 says airport authority
