കിന്‍ഷസ: ശക്തമായ മഴയെ തുടര്‍ന്ന് കിഴക്കന്‍ കോംഗോയിലെ കമിതുഗയ്ക്ക് സമീപം സ്വര്‍ണഖനി ഇടിഞ്ഞുവീണ് 50 പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഖനിയിലെ തൊഴിലാളികള്‍ മരണപ്പെട്ടതയാണ് റിപ്പോര്‍ടുകള്‍ വരുന്നത്. ഖത്തര്‍ സമയം ഏകദേശം 2.30 യോട് കൂടിയാണ് സംഭവം. ഖനിപ്രദേശം മൂടപ്പെട്ടിരുന്നതിനലാണ് ആര്‍ക്കും രക്ഷപെടാന്‍ സാധിക്കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വര്‍ണഖനിയുടെ പ്രവേശനകവാടത്തിന് മുന്നില്‍ ഖനിയില്‍ ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ വിലപിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. കോംഗോയിലെ സ്വര്‍ണ ഖനികളില്‍ നിരവധി ജീവനുകളാണ് പോലിഞ്ഞുപോകുന്നത്. കഴിഞ്ഞ വര്‍ഷം ഉപയോഗശൂന്യമായ സ്വര്‍ണഖനിയില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം തന്നെ ഖനികളിലുണ്ടായ അപകടങ്ങളില്‍ 43 ഓളം അനധികൃത ഖനനതൊഴിലാളികളാണ് മരിച്ചത്.
