32.3 C
Qatar
Saturday, April 18, 2026

വാൽവുള്ള എൻ95 മാസ്ക് അപകടകാരി: ഒഴിവാക്കാൻ നിർദേശിച്ച് ഇന്ത്യൻ ഗവണ്മെന്റ്

- Advertisement -

ന്യൂഡൽഹി • വാൽവ് ഘടിപ്പിച്ചിരിക്കുന്ന എൻ95 മാസ്ക് അപകടകാരിയെന്ന് പറഞ്ഞ് ഇന്ത്യൻ ഗവണ്മെന്റ്. ഇത്‌ ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ദോഷം ഉണ്ടാക്കുമെന്ന് ആരോഗ്യമന്ത്രാലയം. ഇത്തരം മാസ്ക് ഉപയോഗിക്കുന്നത് നിർത്താൻ നിർദേശം നൽകി ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ സംസ്ഥാനങ്ങൾക്കു കത്തു നൽകി.

വാൽവുള്ള മാസ്ക് ഉപയോഗിച്ച് ശ്വസിക്കുമ്പോൾ വായു ശുദ്ധീകരിച്ച് അകത്തെത്തുമെങ്കിലും അവർ പുറന്തള്ളുന്ന വായു അപകടകരമാകാം. വാൽവ് ഉള്ള എൻ95 മാസ്ക് ഉപയോഗിക്കുന്നയാൾ കോവിഡ് ബാധിതൻ ആണെങ്കിൽ അയാൾ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാനുള്ള ശേഷി വാൽവിനില്ല. സുരക്ഷിതമായ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് ഇത്തരം മാസ്ക് ഉപയോഗിക്കാൻ അനുവാദമുള്ളത്. മറ്റുള്ളവർ സാധാരണ മാസ്ക്കാണ് ഉപയോഗിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

- Advertisement -

English summary; Indian health ministry suggests the public to not to use N95 Masks with valves

Latest news
MORE IN LATEST NEWS

MOST POPULAR