ദോഹ: ഫോബ്‌സ് പട്ടികയിൽ ഏറ്റവും ശക്തരായ സി.ഇ.ഒ കളിൽ ഖത്തറിൽ നിന്നും 5 പ്രമുഖർ സ്ഥാനം പിടിച്ചു.ഖത്തർ പെട്രോളിയം ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് സാദ് ഷെരീദ് അൽ കബി, ഖത്തർ നാഷണൽ ബാങ്ക് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുല്ല മുബാറക് അൽ ഖലീഫ.
ഖത്തർ എയർ വേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അക്ബർ അൽ ബക്കർ, ഉരീദു ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യങ്ങളുടെ ഡെപ്യൂട്ടി അണ്ടർസെക്രട്ടറിയുമായ അസീസ് അൽ ഉത്മാൻ ഫക്രോ, അൽ റയാൻ ബാങ്കിന്റെ സിഇഒ ആദിൽ മുസ്തഫാവി എന്നിവരാണ് ഫോബ്‌സ് പട്ടികയിൽ ഇടം നേടിയത്.
