29.7 C
Qatar
Monday, April 20, 2026

നാട്ടിൽ അകപ്പെട്ട ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക് ഖത്തറിലേക്ക് മടങ്ങാൻ പ്രത്യേക അനുമതി

- Advertisement -

ദോഹ: ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക് തിരികെ പോവാൻ അനുമതി നൽകി ഖത്തർ മന്ത്രാലയം. കോവിഡ് പ്രതിസന്ധിയിൽ പെട്ട് തിരിച്ച് ഖത്തറിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകർക്കാണ് പ്രത്യേക റീ എൻട്രി പെർമിറ്റിലൂടെ തിരികെ എത്താൻ ഖത്തർ വഴി തുറന്നിരിക്കുന്നത്.

ഖത്തറിലെ പൊതു-സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റു പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി നിരവധി പേരാണ് തിരികെ പോവാനാവാതെ നാട്ടിൽ കുടുങ്ങിയത്. അവധിക്കും മറ്റുമായി നാട്ടിലെത്തി അപ്രതീക്ഷിതമായി വന്ന കോവിഡ് പ്രതിസന്ധിയിലാണ് ഇവരെല്ലാം അകപ്പെട്ടു പോയത്. ഇതിൽ ഭൂരിപക്ഷം പേരും മലയാളികളാണ്.

- Advertisement -

പ്രത്യേക റീ എൻട്രി പെർമിറ്റിലൂടെയാണ് ഇവരെ തിരികെ ഖത്തറിലേക്ക് എത്തിക്കുന്നത്. നിലവിൽ ഖത്തർ രാജ്യാന്തരവിമാനങ്ങൾക്ക് അനുമതി നൽകാത്തതിനാലാണ് ഇങ്ങനൊരു നീക്കം.
ഇതിന്റെ അടിസ്ഥാനത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ തങ്ങളുടെ ജീവനക്കാരോട് അവരുടെ ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ അടക്കമുള്ളവയുടെ വിവരങ്ങൾ ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മലയാളികൾ അടക്കമുള്ളവർക്ക് ഇതേസംബന്ധിച്ച് അനുമതി ലഭിച്ചിട്ടുണ്ട്. ഇൻഡിഗോയാവും ഇവരെ ഖത്തറിലേക്ക് എത്തിക്കുക എന്നാണ് എച്ച്എംസി ജീവനക്കാർക്ക് ലഭിച്ച അറിയിപ്പിൽ പറഞ്ഞിട്ടുള്ളത്.
അതേസമയം എപ്പോൾ തിരികെ മടങ്ങണം എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.

- Advertisement -

English summary; Indian health workers allowed to return to Qatar through Re-Entry permit

Latest news
MORE IN LATEST NEWS

MOST POPULAR