ദോഹ : രാജ്യത്ത് കോവിഡ് 19 വാക്സിന്‍ ലഭ്യമാക്കുന്നതിറെ ഭാഗമായി ഖത്തര്‍ വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി നടത്തുന്ന ഇടപലുകള്‍ ഫലപ്രദമെന്നു പൊതുജനാരോഗ്യ മന്ത്രാലയം. ദേശീയ ആരോഗ്യ സ്ട്ട്രാറ്റജിക്ക് ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ ഡോ : അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് അവകാശപ്പെടുന്ന രണ്ടു അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഫൈസര്‍, മോഡോണ എന്നിവരുമായി ഖത്തര്‍ കരാര്‍ ഒപ്പിട്ടിരുന്നു. കൂടാതെ പ്രാഥമിക വിശകലനം അനുസരിച്ച് മോഡോണ വാക്സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് വാക്സിന്‍ പരീക്ഷപണം വിജയിച്ചുകഴിഞ്ഞാല്‍ രാജ്യത്തേക്ക് വാങ്ങുന്നതിനയുള്ള നടപടികള്‍ ഒക്ടോബറില്‍ സ്വീകരിക്കുമെന്നും അബ്ദുല്‍ ലത്തീഫ് വ്യക്തമാക്കി.
