ദോഹ: ഈ വർഷത്തെ ഈദ് അൽ അദാ ആഘോഷങ്ങൾ സമാപിച്ച് കതാര. കോവിഡ് പ്രതിസന്ധികൾക്കിടയിലും വർണാഭമായി തന്നെ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്ന് കതാര പറഞ്ഞു.
കുട്ടികൾക്കായി നിരവധി സമ്മാനങ്ങളാണ് കതാര വിതരണം ചെയ്തത്.
കർശനമായ കോവിഡ് പ്രോട്ടോക്കോൾ പിന്തുടർന്നാണ് ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചതെന്ന് കതാര പബ്ലിക് റിലേഷൻസ് ആന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ പറഞ്ഞു.
കുട്ടികൾക്കായി വ്യത്യസ്തങ്ങളായ മത്സരങ്ങളും കതാര നടത്തിയിരുന്നു. വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
English summary: Katara concludes this year’s Eid Al Adha celebrations
