25.5 C
Qatar
Sunday, April 19, 2026

നിമിഷങ്ങൾക്കകം വീട് നിലംപൊത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, കേരളത്തിൽ കനത്ത മഴ തുടരുന്നു

- Advertisement -

കനത്തമഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് കോട്ടയം ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്നത്. കനത്ത മഴമൂലമുണ്ടായ വെള്ളപ്പാച്ചിലിൽ മുണ്ടക്കയം ഭാഗത്തു പുഴക്കു സമീപമുള്ള ഇരുനില വീട് പുഴയിലേക്ക് മറിഞ്ഞു വീണു. വീട് പുഴയിലേക്ക് മറിഞ്ഞു വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

പുഴയോട് ചേർന്നുള്ള വീടിനടിയിലെ മണ്ണ് ഒലിച്ചു പോയതിനെ തുടർന്ന് ഇരുനില വീട് ചെരിഞ്ഞു പുഴയിലേക്ക് വീഴുകയായിരുന്നു. അപകട സാധ്യത കണക്കിലെടുത്തു വീട്ടിലെ ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നത് കൊണ്ട് വൺ ദുരന്തം ഒഴിവായി. പ്രദേശത്തെ അനേകം വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR