- Advertisement -
ദോഹ: വ്യാഴാഴ്ച്ച വൈകിട്ട് സൈലിയ ഭാഗത്തു വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം ഗോതമ്പ റോഡ് സ്വദേശി മുറത്തുമൂലയിൽ ജസീർ (42) മരണത്തിന് കീഴടങ്ങി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
