ദോഹ : കോവിഡ് പ്രതിസന്ധിയിലും ഉപഭോക്താക്കൾക്ക് ലോകോത്തര ബ്രാന്റ് ഉത്പന്നങ്ങൾ സ്വന്തമാക്കാൻ അവസരം. രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവൽ, വൈവിധ്യമാർന്ന ബ്രാന്റ് ഉത്പന്നങ്ങളാണ് വമ്പിച്ച വിലക്കുറവിലൂടെ നൽകാനൊരുങ്ങുന്നത്. നവംബർ 27,28,29 എന്നീ തിയതികളിലായാണ് യെല്ലോ ഫ്രൈഡേ ഡീൽസിന്റെ പ്രമുഖ ഇ- കോമെഴ്‌സ് വെബ്സൈറ്റായ ജാസ്പ് ഡോട്ട് കോം 70% വിലക്കുറവിൽ ഉൽപ്പന്നങ്ങൾ നൽകാനൊരുങ്ങുന്നത്.
ആപ്പിൾ, സാംസങ്, ഗൂഗിൾ പിക്സൽ, വൺ പ്ലസ്, സോണി തുടങ്ങീ എല്ലാ ബ്രാന്റ് മൊബൈലുകളും ആസ്യൂസ്, ലെനോവ തുടങ്ങീ ലാപ്ടോപ്പുകകൾക്കും ഉൾപ്പെടെ ഫിലിപ്പ്സ്, ബോസ്, ടി,സി, എൽ ബ്ലോക്ക് ആൻഡ് ഡെക്കർ, ഹിറ്റാച്ചി, ജി- പാസ്, പ്രെസ്റ്റീജ് എന്നീ കമ്പനികളുടെ ഗൃഹോപകരണങ്ങളും ലേയ്യോ ഫ്രൈഡേ ഡീൽസിലൂടെ സ്വന്തമാക്കാമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി qatar.jazp.com എന്ന ലിങ്കിൽ സന്ദർശിക്കുക.
