ദോഹ: ഖത്തറിൽ ഏപ്രിൽ 6 (ശനി) മുതൽ ഏപ്രിൽ 20 (ശനി) വരെ അൽ ബിദ്ദ പാർക്കിൽ മെഗാ പാർക്ക് കാർണിവൽ സംഘടിപ്പിക്കുന്നു. ടൊറന്റോ പ്രൊജക്റ്റ്സ് ആൻഡ് സർവീസസാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാർണിവലിൽ ലൈവ് ഷോകൾ, ഫാമിലി ഏരിയ,ഫുഡ് ബസാർ, വിനോദ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആകർഷണങ്ങൾ ആസ്വദിക്കാം.
മാർച്ച് 28ന് എക്സ്പോ 2023 ദോഹ സമാപിച്ചതിന് പിന്നാലെ, അൽ ബിദ്ദ പാർക്കിലെ ആദ്യമായി നടക്കുന്ന പ്രധാന പരിപാടിയാണ് മെഗാ പാർക്ക് കാർണിവൽ. കോൺ ഡോഗ്‌സ്, ഫണൽ കേക്ക്, കോട്ടൺ കാൻന്റി, കാരമൽ ആപ്പിൾ എന്നിവയ്ക്കൊപ്പം മറ്റ് അന്താരാഷ്ട്ര രുചികളും വിവിധ ഫുഡ് കിയോസ്‌കുകളിൽ സന്ദർശകർക്ക് ആസ്വദിക്കാം.
നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന ബസാറുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ കാർണിവൽ തുറന്നിരിക്കും.
Content Highlights: Mega Park Carnival to start on April 6
