ഖത്തർ : സന്ദർശകർക്ക് കൂടുതൽ ഇടം നൽകുന്നതിനും വ്യക്തികൾ പോർട്ടകാബിനുകൾ വാടകയ്ക്ക് നൽകുന്നത് നിയന്ത്രിക്കുന്നതിനുമായി വാരാന്ത്യങ്ങൾ, ഔദ്യോഗിക അവധികൾ, ഈദ് അവധികൾ, സ്കൂൾ അവധികൾ എന്നിവയിൽ അൽ വക്ര ബീച്ചുകളിൽ താൽക്കാലിക ക്യാമ്പിംഗ് നിരോധിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പ്രഖ്യാപിച്ചു.
പ്രാദേശിക അറബിക് ദിനപത്രമായ അറായയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മെക്കാനിക്കൽ എക്യുപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ അൽ വക്ര ബീച്ചുകൾക്ക് സമീപം പാർക്ക് ചെയ്‌തിരിക്കുന്ന 400-ലധികം പോർട്ടകാബിനുകളും കാരവാനുകളും നീക്കം ചെയ്യാൻ പരിസ്ഥിതി മന്ത്രാലയം ക്യാമ്പയിൻ ആരംഭിച്ചതായും ഒരു ഔദ്യോഗിക വൃത്തങ്ങൾ ദിനപത്രത്തോട് പറഞ്ഞു.
Content Highlights: Ministry bans temporary camping at Al Wakra beach
