27.7 C
Qatar
Thursday, April 16, 2026

തോൽ‌വിയിൽ ഞെട്ടി പോർച്ചുഗലും ബ്രസീലും, ഉറുഗ്വായ് ലോകകപ്പിൽ നിന്നും പുറത്ത്

- Advertisement -

ബ്രസീലിനും പോർച്ചുഗലിനും അപ്രതീക്ഷിതമായി തിരിച്ചടിയായി ഗ്രൂപ്പിലെ അവസാന പോരാട്ടങ്ങൾ. പോർച്ചുഗലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് സൗത്ത് കൊറിയ പോർച്ചുഗലിനൊപ്പം പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. എന്നാൽ ഘാനക്കെതിരായ വിജയത്തിലും പോർച്ചുഗലിന്റെ തോൽവി ഉറുഗ്വായെ ലോകകപ്പിൽ നിന്നും പുറത്താക്കി.

മറ്റൊരു മത്സരത്തിൽ കാമറൂണിനെതിരെ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയിരിക്കുകയാണ് അഞ്ചു തവണ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീൽ. കാമറൂണിന്റെ വിൻസെന്റ് അബൂബക്കറിന്റെ തകർപ്പൻ ഗോളാണ് ബ്രസീലിന് ലോകകപ്പിലെ ആദ്യ തോൽവി സമ്മാനിച്ചത്.
അതേ ഗ്രൂപ്പിൽ സെർബിയയെ തകർത്ത് സ്വിറ്റ്സർലൻഡ് ബ്രസീലിനൊപ്പം പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.

- Advertisement -

Content Highlights: Portugal, Brazil stunned as Uruguay out of the world cup

Latest news
MORE IN LATEST NEWS

MOST POPULAR