25 C
Qatar
Thursday, April 16, 2026

ഖത്തര്‍ എയര്‍വെയ്സ് 124 കേന്ദ്രങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു.

- Advertisement -

ദോഹ: കൊറോണ വൈറസ്‌ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നു. ഇപ്പോള്‍ കോവിഡ്‌ വ്യാപനം താരതമ്യേന കുറയുകയും രാജ്യങ്ങളിലേയ്ക്കുള്ള പ്രവേശനുമതിയില്‍ ഇളവുകള്‍ വരുന്നതോടെയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കേന്ദ്രങ്ങളിലേക്ക് യാത്രാ സൗകര്യമൊരുക്കുന്ന വിന്‍റര്‍ ഷെഡ്യൂള്‍ ഖത്തര്‍ എയര്‍വേയ്സ് ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്.

മാര്‍ക്കറ്റിങ്ങ് ഡിമാന്റ് കൂടുതലുള്ള, കാര്‍ഗോ വിമാനങ്ങള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ 21 കേന്ദ്രങ്ങള്‍, അമേരിക്കയിലെ 10 കേന്ദ്രങ്ങള്‍, ഏഷ്യ പസഫിക്കിലെ 42 കേന്ദ്രങ്ങള്‍, യൂറോപ്പിലെ 38 കേന്ദ്രങ്ങള്‍, മിഡില്‍ ഈസ്റ്റിലെ 13 കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രങ്ങളിലേയ്ക്കാണ് ഖത്തര്‍ എയര്‍വേയ്സ് പറക്കാനൊരുങ്ങുന്നത്.

- Advertisement -

കോവിഡ്‌ കാലത്ത് ആഗോളഅടിസ്ഥാനത്തില്‍ തന്നെ നിരവധി വിമാനയാത്രകള്‍ നടത്തിയതില്‍ മുന്നിലാണ് ഖത്തര്‍ എയര്‍വേയ്സ്. കൂടാതെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള മുന്‍കരുതല്‍ നടപടികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കൂടാതെ ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വീസുകള്‍ മുടങ്ങിയാല്‍ പിന്നീട് സര്‍വീസുകള്‍ പുനക്രമീകരിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബക്കാര്‍ പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR