28.9 C
Qatar
Thursday, April 16, 2026

ഹീറോയായി ഗോൾകീപ്പർ ബർഷാം, അറബ് കപ്പിൽ ഈജിപ്തിനെ തോൽപിച്ച് ഖത്തറിനു മൂന്നാം സ്ഥാനം

- Advertisement -

ദോഹ: 974 സ്റ്റേഡിയത്തിൽ ഈജിപ്തിനെ പെനാൽറ്റിയിൽ 5-4ന് തോൽപ്പിച്ച് ഖത്തർ ഫിഫ അറബ് കപ്പിൽ മൂന്നാം സ്ഥാനം ഉറപ്പാക്കി.

സാധാരണ സമയത്ത് ഇരു ടീമുകൾക്കും ജയിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു.  ഖത്തറിന്റെ അൽമോസ് അലി ഒരു മഹത്തായ അവസരം നഷ്ടപ്പെടുത്തി.  ഈജിപ്തിന്റെ തുടർച്ചയായ ഗോളിനുള്ള ശ്രമങ്ങൾ ഖത്തറിന്റെ മികച്ച ഗോൾകീപ്പർ മെഷാൽ ബർഷാം തടഞ്ഞതിനെത്തുടർന്ന് അധിക സമയത്തേക്ക് പോയി.

- Advertisement -

അധിക 30 മിനിറ്റിലും ഗോളൊന്നും പിറന്നില്ല. പിന്നീട് നടന്ന നാടകീയമായ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന് ഖത്തർ വിജയിച്ചു. ബർഷം വീണ്ടും ഹീറോയായി മാറുകയായിരുന്നു.  ഇന്ന് നടക്കാനിരിക്കുന്ന അറബ് കപ്പ്‌ ഫൈനലിൽ അൽജീരിയയും ട്യൂണിഷ്യയും കിരീടത്തിനായി പോരാടും.

Latest news
MORE IN LATEST NEWS

MOST POPULAR