ദോഹ : ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഭീകരാക്രമണ പരമ്പരയിൽ അനുശോചനം രേഖപെടുത്തി. ഓസ്‌ട്രീയ റിപ്പബ്ലിക്കിന്റെ എച്ച് എച്ച് ഫെഡറൽ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലിനെയാണ് ഇന്നലെ ഖത്തർ അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഖത്തറിന്റെ അനുശോചനം അറിയിച്ചത്.
വിയന്നയിൽ അറിടങ്ങളിലായി ഭീകരാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനു മുൻപായി ആളുകൾ സജീവമായി എത്തികൊണ്ടിരുന്ന കഫേകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്.
