ദോഹ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ് ഡിസംബർ 29 വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണി മുതൽ വൈകീട്ട് 6 മണിവരെ ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെൻ്ററിൽ സംഘടിപ്പിക്കുന്നു.
രക്‌തദാന ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി വക്ര ഏഷ്യൻ മെഡിക്കൽ സെന്റർ നൽകുന്ന സ്പെഷ്യൽ പ്രീവിലേജ് കാർഡ്, കൺസൾട്ടേഷൻ ഡിസ്കൗണ്ട് കാർഡ്, നേത്ര പരിശോധനയും ദന്ത പരിശോധനയും ഉൾപ്പെടെയുള്ള സൗജന്യ ഹെൽത്ത് ചെക്കപ്പ് പാക്കേജ് വൗച്ചർ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെഐസിബിഎഫ് ഇൻഷുറസ് രെജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ളവർ ബന്ധപ്പെടുക : 70907431
Content Highlights: Qatar manjappada’s blood donation camp
